കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ നല്കിയ ഹര്‍ജി കോടതി തള്ളി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകാന്‍ അനുമതി തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹര്‍ജി നല്‍കിയത്. കൂടാതെ എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞു നല്‍കണം. കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്സ് ഒഴിയുന്നതിനുള്ള നടപടികള്‍ പലിക്കേണ്ടതായി ഉണ്ട്.
അതിനാല്‍ തിരുവനന്തപുരത്തേയ്ക്ക് യാത്രാ അനുമതി നല്‍കണമെന്നുമാണ് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: