ചെന്നൈ : കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ് നടന് മന്‍സൂര്‍ അലി ഖാനെതിരെ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്.
നടന് വിവേക് മരിച്ചത് വാക്സിന് സ്വീകരിച്ചത് കാരണമെന്നും ജനങ്ങള്‍ വാക്സിന് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രമുഖ തമിഴ് താരം വിവേക് മരിച്ചത്.
രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്ന് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകും. മാധ്യമങ്ങള്‍ ജനങ്ങളെ അനാവശ്യമായി പേടിപ്പിക്കുകയാണ്.
താന്‍ മാസ്ക് ധരിക്കാതെ തെരുവില്‍ ഭിക്ഷക്കാര്‍ക്ക് ഒപ്പം വരെ കിടന്നുറങ്ങിയിട്ടുണ്ട്. പുറത്തേയ്ക്ക് വിടുന്ന ശ്വാസം മാസ്ക് വെയ്ക്കുന്നത്കൊണ്ട് ശരീരത്തിലേക്ക് തന്നെ പോവുകയാണ് ഇത് ശ്വാസകോഴത്തിന് കുഴപ്പമാണെന്നുമായിരുന്നു മന്‍സൂറിന്റെ കണ്ടെത്തല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: