തൃശ്ശൂര്‍: ജില്ലയില്‍ ഇന്നലെ 4107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ രോഗ സാധ്യതാ നിരക്ക് 32.66 ശതമാനമാണ്.1152 പേര് ഇന്നലെ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25,738 ആണ്.
തൃശ്ശൂര്‍ സ്വദേശികളായ 123 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ബുധനാഴ്ച സമ്പര്‍ക്കം വഴി 4060 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 8 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 260 പുരുഷന്മാരും 267 സ്ത്രീകളും പത്ത് വയസ്സിനു താഴെ 139 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളുമുണ്ട്.കൂടാതെ 19193 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3095 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 469 പേര് ആശുപത്രിയിലും 2626 പേര് വീടുകളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: