തിരുവനന്തപുരം : സംസ്ഥാനത്ത് ആപ്പ് വഴിയുള്ള വാക്സിന് രജിസ്ട്രേഷനില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വാക്സിനേഷന് മാര്‍ഗരേഖ പുതുക്കി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ പരിഗണന നല്‍കിക്കൊണ്ടാണ് മാര്‍ഗരേഖ പുറത്തിറങ്ങിയിരിക്കുന്നത്.
ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവര്‍ക്കാണ് പുതുക്കിയ മാര്‍ഗരേഖയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.
ആദ്യ ഡോസ് സ്വീകരിച്ച് 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും നാല് മുതല്‍ ആറ് ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാണ് വാക്സിന് നല്‍കുക. ഇതിനൊപ്പം വാക്സിനേഷന് എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച് തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് കോവിന്‍ ആപ്പ് വഴി വാക്സിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതിയാണ്. ഈ മാസവും അടുത്ത മാസവും ഒന്നും ഒഴിവില്ലെന്നാണ് ആപ്പ് പറയുന്നത്. 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന് കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി. ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 45 വയസ്സു കഴിഞ്ഞവര്‍ക്കാണ് പ്രധാനമായും രജിസ്ട്രേഷന് ചെയ്യാനാകാത്തത്.
ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്നില്ല. രണ്ടാം ഡോസ് വാക്സിന് സമയം വൈകുന്നതിനാല്‍ ഇവരുടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്. ആദ്യ ഡോസ് എടുത്ത് പരമാവധി 12 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്നാണ് മെഡിക്കല്‍ ഉപദേശം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: