ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ഭീതിദമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് 10 മില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ (60 കോടി രൂപ ) ധനസഹായം പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആംബുലൻസ്, പിപിഇ കിറ്റ് തുടങ്ങി കോവിഡ് പ്രതിരോധനത്തിന് അത്യാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനാണ് പണം വിനിയോഗിക്കുക.
ഫണ്ട് കനേഡിയൻ റെഡ് ക്രോസിന് കൈമാറിയ ശേഷം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാകും എത്തുക. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കാനഡ വിദേശകാര്യ മന്ത്രി മാർക്ക് ഗാർന്യു ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
“സുഹൃത്തുക്കൾക്ക് വേണ്ടി അവിടെ തന്നെ ഉണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇന്ത്യയ്‌ക്ക് സഹായം നൽകാൻ തയ്യാറാണ്. ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ് ” ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: