അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അതിവേഗം ആയ്യായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സിന് സ്വന്തം. ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ വിദേശതാരവും ഡിവില്ലിയേഴ്സ് തന്നെ. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം കൈവരിച്ചത്.
161 ഇന്നിങ്സിലാണ് അയ്യായിരം തികച്ചത്. 135 ഇന്നിങ്ങ്സില്‍ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് രണ്ടാം സ്ഥാനത്ത്. 157 ഇന്നിങ്ങ്സിലാണ് കോഹ് ലിയുടെ നേട്ടം. ഐപിഎല്‍ അയ്യായിരം ക്ലബ്ബിലെ രണ്ടാമത്തെ വിദേശതാരമാണ് ഡിവില്ലിയേഴ്സ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ്ലിയാണ്- 6041 റണ്‍സ്. സുരേഷ് റെയ്നയാണ് (5472) രണ്ടാം സ്ഥാനത്ത്. ശിഖര്‍ ധവാന് (5456), രോഹിത് ശര്‍മ (5431), ഡേവിഡ് വാര്‍ണര്‍ (5390) എന്നിവരാണ് യഥാക്രമം മൂന്ന്് , നാല്, അഞ്ച് സ്ഥാനങ്ങളില്‍. വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല് അയ്യായിരത്തിന് തൊട്ടടുത്തെത്തി നില്‍ക്കുകയാണ്.
ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു റണ്‍സിന് ദല്‍ഹിയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സ് എടുത്തു. 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ്പിടിച്ച ദല്‍ഹിക്ക് 20 ഓവറില്‍ നാലു വിക്കറ്റിന് 170 റണ്‍സേ നേടാനായുള്ളൂ.
ദല്‍ഹിക്കായി ക്യാപ്റ്റന്‍ ഋഷഭ് പന്തും വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയറും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഋഷഭ് പന്ത് 48പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്്സ്. ഹെറ്റ്മെയര്‍ 25 പന്തില്‍ രണ്ട് ഫോറും നാലു സിക്സറും അടക്കം 53 റണ്‍സുമായി അജയ്യനായി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: