ഹനുമാന് ജയന്തി ദിനത്തിന് ആശംസ അര്‍പ്പിച്ച് കൊണ്ട് നടന് ഉണ്ണി മുകുന്ദന് പോസ്റ്റ് ചെയ്ത ഹനുമാന് സ്വാമിയുടെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായി നടന് സന്തോഷ് കീഴാറ്റൂര്‍. ‘ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’ എന്നാണ് സന്തോഷ് കമന്റായി ചോദിച്ചത്. എന്നാല്‍, ഇതിന് ഉടന്‍ തന്നെ ഉണ്ണി മുകുന്ദന് മറുപടി കൊടുക്കയും ചെയ്തു. ഇതോടെ കന്റും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചേട്ടാ… നമ്മള് ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം… ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!’ എന്നാണ് ഉണ്ണി സന്തോഷിന് ഫേസ്ബുക്കില്‍ നല്കിയ മറുപടി.

ഇതോടെ നെറ്റിസണ്‍സ് ഉണ്ണിക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തി. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആള്‍ക്കാള്‍ എത്തിയതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: