ന്യൂദല്‍ഹി: പിഎം കെയേഴ്സില്‍നിന്ന് ഒരുലക്ഷം പോര്‍ട്ടബിള്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ സംഭരണത്തിന് അനുമതി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത കൂട്ടാനുള്ള നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഇവ പെട്ടെന്ന് എത്തിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ‘ഒരുലക്ഷം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കും. പിഎം കെയേഴ്സില്‍നിന്ന് അഞ്ഞൂറിലധികം പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കും, പ്രത്യേകിച്ച് എച്ച്ക്യൂകളിലും ടയെര് 2 നഗരങ്ങളിലും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായും വ്യോമസേന മേധാവി ആര് കെ എസ് ബദൗരിയയുമായും പ്രധാനമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: