കാഠ്മണ്ഡു : കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ഗൾഫ് രാജ്യങ്ങൾ വിമാന സർവീസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാൾ വഴിയുള്ള പ്രവാസികളുടെ യാത്രക്ക് തിരിച്ചടി. ഇന്ന് അർദ്ധരാത്രി മുതൽ കാഠ്മണ്ഡു വഴിയുള്ള പ്രവാസികളുടെ യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.
വിദേശത്തേക്ക് പോകാൻ നേപ്പാളിൽ എത്തിയ ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രവസികളാണ് ബഹുഭൂരിപക്ഷവും നേപ്പാളിലേക്കെത്തിച്ചേർന്നിരിക്കുന്നത്. പതിനാലായിരത്തിലധികം പ്രവാസികളാണ് ഗൾഫിലേക്ക് പോകാൻ നേപ്പാളിലെത്തിയിരിക്കുന്നത്.
ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നതിനായി കൂട്ടത്തോടെ ഇന്ത്യക്കാർ നേപ്പാളിലേക്ക് വരുമ്പോൾ അവിടെയും രോഗ വ്യാപനം വർധിക്കാൻ ഇടയാക്കാൻ കാണമാകുമെന്ന നിഗമനത്തിലാണ് ഭരണകൂടത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: