കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തെലുങ്ക് നടന് അല്ലു അര്ജുന് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. സമ്പര്‍ക്കമുണ്ടായവര്‍ പരിശോധന നടത്തണമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താരം അഭ്യര്‍ഥിച്ചു. അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ ‘പുഷ്പ’യുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് ബാധിതനായത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘പുഷ്പ’. ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: