മട്ടാഞ്ചേരി: കൊവിഡ് രോഗ വ്യാപനവും രൂക്ഷമായതിനെ തുടര്‍ന്ന് കണ്ടയ്ന്മെന്റ് സോണുകളാക്കിയ ഡിവിഷനുകളും കേന്ദ്രങ്ങളും പൂര്‍ണ്ണമായി അടച്ചുപൂട്ടി തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കകം പശ്ചിമകൊച്ചിയില്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ 400ലും മേലേയായി.
രാത്രി കര്‍ഫ്യൂവും സഞ്ചാര നിയന്ത്രണങ്ങളുമുണ്ടെങ്കിലും രോഗവ്യാപനം ആരോഗ്യവകുപ്പധികൃതരെ വലയ്ക്കുകയാണ്. പല കേന്ദ്രങ്ങളിലും രോഗവ്യാപന തോത് ഏറുന്നതും സംവിധാനങ്ങളുടെ പരിമിതികളും രോഗികളെ നീക്കുന്നതില്‍ കാലതാമസത്തിനുമിടയാക്കുന്നുണ്ട്. പലരും വീടുകളില്‍ തന്നെ ഓക്സിജന്‍ ശേഖരിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്.
പശ്ചിമകൊച്ചിയില്‍ ഇതിനകം 12 ഓളം വാര്‍ഡുകള്‍ കണ്ടയ്ന്മെന്റ് സോണുകളാണ്. ചെല്ലാനം കുമ്പളങ്ങി ഗ്രാമങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. പലയിടങ്ങളിലും പരിശോധനാ കേന്ദ്രങ്ങളില്‍ വീഴ്ചയുണ്ടാകുന്നതും കാലതാമസവും രോഗ പകര്ച്ചയ്ക്കിടയാക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വാക്സിനേഷന് കേന്ദ്രങ്ങളിലും ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: