കോഴിക്കോട്: സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബായി കേരളം മാറുന്നു. നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണക്കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് കേരളം. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വ്യാപകമായി കള്ളക്കടത്തിനെതിരേ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുകയാണ്. ഇതിനൊപ്പം കഞ്ചാവ്, മയക്കുമരുന്ന് ഉത്പന്നങ്ങളും അതിര്‍ത്തി കടന്ന് വരുന്നുണ്ട്.
വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ കള്ള സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൂടുതലും നടക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങള്‍. ഇതില്‍ കോഴിക്കോട് വിമാനത്താവളമാണ് സ്വര്‍ണക്കടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. സ്വര്‍ണക്കടത്തിന് ഇപ്പോള്‍ വിമാനത്താവളങ്ങളേക്കാള്‍ മറ്റു മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ട്രെയിന്‍ വഴിയുള്ള കടത്തും വ്യാപകം. ട്രെയിന്‍ വഴി സ്വര്‍ണക്കടത്തിന് സാധ്യത ഏറെയാണെന്ന് ആര്‍പിഎഫ് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ സ്വര്‍ണം കോഴിക്കോട് ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. റെയില്‍വേ വഴിയുള്ള അനധികൃത കടത്തുകള്ക്കെതിരെ ശക്തമായ നടപടികളാണ് ആര്‍പിഎഫ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ അനധികൃത കടത്ത് നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും റെയില്‍വേ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലേക്കായി ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറുടെ കീഴില്‍ ഒരു ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും അടങ്ങുന്ന പത്തംഗ സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നു. ഇത്തരം പരിശോധനയ്ക്കിടയിലാണ് സ്വര്‍ണം ഉള്‍പ്പെടെയുള്ള അനധികൃത കടത്തുകള്‍ കണ്ടുപിടിക്കുന്നതെന്ന് ആര്‍പിഎഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: