ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ തങ്ങളുടെ സുഹൃത്ത് രാഷ്ട്രമായ ഇന്ത്യയ്ക്ക് പൂര്‍ണ സഹായം നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍. കൊവിഡ് മഹാമാരി ബാധിക്കാത്തവരായി ആരും തന്നെയില്ല. ഇന്ത്യ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇന്ത്യയും ഫ്രാന്‍സും എല്ലാകാലത്തും ഒറ്റക്കെട്ടായാണ് നിന്നിട്ടുള്ളത്. ഞങ്ങളാല്‍ കഴിയുന്നയത്രയും സഹായം ഇന്ത്യയ്ക്ക് നല്‍കമെന്നും മാക്രോണ്‍ ഹിന്ദിയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഐക്യമാണ് എന്നതാണ് ഞങ്ങളുടെ രാഷ്ട്രത്തിന്റെ ഹൃദയം. ഇതു തന്നെയാണ് നമ്മള് ഇരു രാജ്യങ്ങളുടേയും സൗഹൃദത്തിന്റെ കേന്ദ്ര ബിന്ദുവും. നമ്മള് ഒരുമിച്ച് പോരാടി വിജയിക്കും. മാക്രോണ്‍ കുറിച്ചു.
ആരോഗ്യരക്ഷാ സാമഗ്രികള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 28 വെന്റിലേറ്ററുകളും 5 കണ്ടെയ്നര്‍ ലിക്വിഡ് ഓക്സിജനും 8 ഓക്സിജന്‍ ജനറേറ്ററുകളുമാണ് ഇന്ത്യയ്ക്ക് നല്‍കുക. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ ആകിരണം ചെയ്ത് മെഡിക്കല്‍ ഓക്സിജനാക്കി നല്കുന്ന അത്യാധുനിക ഓക്സിജന്‍ ജനറേറ്ററുകളാണ് ഫ്രാന്‍സ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: