Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി സര്‍വകലാശാലയില്‍ ജലീലിന്റെ അടുത്ത അനുയായിക്ക് നിയമനം നല്‍കാന്‍ നീക്കം; ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ്; അംഗങ്ങളുടെ ആവശ്യം തള്ളി വി സി

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 28, 2021, 07:51 am IST
in Kerala

കൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിക്ക് അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ‘യുദ്ധകാലടിസ്ഥാനത്തില്‍’ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം. പബ്ലിക്കേഷന്റെ ചുമതല വഹിക്കുന്ന ഈ വ്യക്തിയെ വെള്ളിയാഴ്ച വിരമിക്കുന്നതിന് മുമ്പ് തന്നെ അധ്യാപക തസ്തികയില്‍ നിയമിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ്  ഇടതുപക്ഷക്കാരായ പല സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നത്.  

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും  വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസിയുടെ പിടിവാശിയിലാണ് യോഗം ചേരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനമെടുത്താല്‍ വെള്ളിയാഴ്ചയ്‌ക്കു മുമ്പ് നിയമനം നടത്തുവാനാകും.  ഇതിനാണ് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്.  

ലൈബ്രറി സയന്‍സ് കോഴ്സ് പ്രൊഫഷണല്‍ കോഴ്സ് ആയതിനാല്‍ മാനുസ്‌ക്രിപ്റ്റോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന പേരില്‍ അക്കാദമിക് എന്ന രീതിയില്‍ ലൈബ്രറി സയന്‍സ് കോഴ്സ് ആരംഭിച്ച് അധ്യാപക നിയമനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വെള്ളിയാഴ്ച വിരമിക്കുന്ന ഇയാള്‍ക്ക് നാലു വര്‍ഷംകൂടി യുജിസി സ്‌കൈയില്‍ ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരുവാനും സാധിക്കും. നേരത്തെ ഈ വിഷയം സിന്‍ഡിക്കേറ്റ് സ്റ്റാഫ് കമ്മിറ്റിയില്‍ അജണ്ടയായി വരികയും തള്ളിക്കളഞ്ഞതുമാണ്. സ്റ്റാറ്റിയൂട്ടിലും ആക്ടിലുമില്ലാത്ത കോഴ്സ് തുടങ്ങിയാല്‍ ഇപ്പോള്‍ത്തന്നെ നഷ്ടമായ നാക് അക്രഡിറ്റേഷന്‍ ഇനി വീണ്ടും ലഭിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒരു സിന്‍ഡിക്കേറ്റില്‍ ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമം അംഗങ്ങളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നതാണ്.  

അധ്യാപക നിയമനം നേടാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒരു സര്‍വകലാശാലയില്‍ നിന്നും  പിഎച്ച്ഡി നേടുകയും ചെയ്തിട്ടുണ്ട്. യുജിസിയുടെ നിബന്ധനകളും രീതികളും കാറ്റില്‍ പറത്തിയാണ് വിസിയുടെ നീക്കം. കുറച്ചുനാള്‍ മുമ്പ് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം വിവാദമായിരുന്നു. മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത ഉള്‍പ്പടെയുള്ള സിപിഎമ്മുകാരെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന്, അവര്‍ കൊവിഡ് മൂലം വരില്ലെന്നുകൂടി ഉറപ്പാക്കിയാണ് വൈസ് ചാന്‍സലറുടെ നടപടി. പങ്കെടുക്കില്ലെന്ന് പി.സി. മുരളീമാധവനെപ്പോലുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ പരസ്യമായി ത്തന്നെ  പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Universityappointmentകെ.ടി. ജലീല്‍കാലടി സംസ്കൃത സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അനധികൃത നിയമനം; ഭരണാനുകൂല യൂണിയന്റെ കിരാതവാഴ്‌ച്ചക്കെതിരേ പ്രതിഷേധമുയരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.