മലപ്പുറം: ഹത്രാസ് കലാപകേസില്‍ പ്രതിയായ സിദ്ധീഖ് കാപ്പന് മാപ്പ് സാക്ഷി ആകുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന് ഭയക്കുന്നു. കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തോടു ഇക്കാര്യം പരാതിപ്പെട്ടിരിക്കുന്നത്.
കാപ്പന് നല്‍കിയിട്ടുള്ള മൊഴികളിലൂടെ യു.പി പോലീസിനും എന്‍.ഐ.എ ക്കും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസ്സുകളില്‍ നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചിരുന്നു.
തുടര്‍ന്നാണ് സിമിയുടെ സ്ഥാപകനേതാവായ ഡാനിഷ് അബ്ദുല്ല, പി.എഫ്.ഐ യുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായ റൗഫ് ഷെരീഫ് എന്നിവര്‍ അറസ്റ്റിലാകുന്നത്.
അധികം വൈകാതെ കാപ്പനെ മാപ്പ് സാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കുമെന്ന ഭയം ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികള്‍ക്കുണ്ട്. സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന് എന്നിവരുടെ കുടുംബാംഗങ്ങളാണ് സിദ്ദിഖ് കാപ്പന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ സമീപിച്ചത്.
സിദ്ദിഖ് കാപ്പനെ മാത്രം നിരപരാധിയായി ചിത്രീകരിച്ചു കേസില്‍ നിന്നൊഴിവാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത് നടത്തുന്ന ശ്രമങ്ങള്‍ കൂട്ടുപ്രതികളെ കുടുക്കുന്ന തരത്തിലാണെന്നു കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനു വേണ്ടി മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചതും കേസിലെ കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കേസിലുള്‍പ്പെട്ട നാലു മലയാളികളെയും രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ ഇളമരം മുഖ്യമന്ത്രിക്കു എഴുതിയത്്.
കൂട്ടു പ്രതികളെ കുടുക്കുന്ന തരത്തിലാണു സിദ്ദിഖ് കാപ്പന് നീങ്ങുന്നതെങ്കില്‍ കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയിലാകുമെന്ന ആശങ്കയും സംഘടനയിലുണ്ട്. സിദ്ദിഖ് കാപ്പന്റെ കുടുംബം മുസ്ലിം ലീഗ് നേതൃത്വവുമായി അടുക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സംശയത്തോടെയാണു വീക്ഷിക്കുന്നത്.
സിദ്ദിഖിന്റെ കുടുംബത്തിനു സാമ്പത്തിക, നിയമ സഹായം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് മുനവറലി തങ്ങള്‍ വേങ്ങരയിലെ വീട്ടിലെത്തിയതിനെ കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: