ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ധീഖ് കാപ്പനെ മഥുര മെഡിക്കല്‍ കോളേജില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്കു മാറ്റണമെന്ന കേസ് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.മറ്റൊരു കേസില്‍ ഹാജരാകേണ്ടത് കൊണ്ട് കേസ്സു നാളേക്ക് മാറ്റണമെന്ന സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. സിദ്ധീഖ് കാപ്പന്റെ മെഡിക്കല്‍ റിപോര്‍ട്ട് നാളെ ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
യു.എ.പി.എ പ്രകാരം തടവില്‍ കഴിയുന്ന കാപ്പനെ യു.പി യില്‍ നിന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. സിദ്ധീഖ് കാപ്പന് ജാമ്യത്തിനായി ശ്രമിക്കാവുന്നതാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിയമപരമായി നില നില്ക്കുന്നതല്ല. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ പോലീസ് ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കയാണെന്നും ആരോഗ്യ നില വഷളാണെന്നും ഉള്ള ആരോപണം ശരിയല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു.
കാപ്പന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നാളെ ഹാജരാക്കാന്‍ മേത്തയോട് നിര്‍ദേശിച്ചു. നാളെ കേസ് പരിഗണിക്കും.ചീഫ് ജസ്റ്റിസ് എന്‍.വി രമണ , ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്സ് പരിഗണിക്കുന്നത്.
കാപ്പന്റെ വിശദമായ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഹാജരാക്കും ; ആരോപണം വ്യാജമെന്ന് തെളിയുമെന്ന് യു.പി പോലീസ്
സിദ്ധീഖ് കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാകും യു.പി പോലീസ് നാളെ സുപ്രീംകോടതിയിള് ഹാജരാക്കുക. കാപ്പന് ജയിലില്‍ പ്രവേശിച്ചത് മുതല്‍ കോവിഡ് ബാധിതനായി കഴിയുന്ന സാഹചര്യം വരെയുള്ള റിപോര്‍ട്ട് ഉള്കൊള്ളിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്കി. ചങ്ങലയില്‍ ബന്ധനസ്ഥനായി കഴിയുകയാണെന്ന വ്യാജ പ്രചരണത്തിന്റെ മുനയൊടിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: