ന്യൂദല്‍ഹി: കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതില്‍ ദല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ഹൈക്കോടതി. ഓക്സിജന്‍ സിലിണ്ടറുകളുടെ കരിഞ്ചന്തയും കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും ലഭിക്കാത്തതു കാരണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും പരാജയപ്പെട്ടു. നിങ്ങളുടെ ഭരണ സംവിധാനം ക്രമീകരിക്കുക. നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഏറ്റെടുക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും, -കോടതി ദല്‍ഹി സര്‍ക്കാരിനോട് പറഞ്ഞു.
കഴുകന്മാരാകാനുള്ള സമയമല്ലെന്ന് ജസ്റ്റിസുമാരായ വിപിന്‍ സംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് നിരീക്ഷിച്ചത്. ഓക്സിജന്റെ ബ്ലാക്ക് മാര്‍ക്കറ്റിംഗിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഇത് ഇത് പരിഹരിക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കുഴപ്പമാണ്. ”നിങ്ങള്‍ക്ക് അധികാരമുണ്ട്, ഓക്സിജന്‍ സിലിണ്ടറുകളുടെയും മരുന്നുകളുടെയും കരിഞ്ചന്തയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: