തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തുന്ന കൊറോണ രോഗികള്‍ക്ക് ഓക്സിജന്‍ നല്കന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രാണ പദ്ധതിയ്ക്ക് കരുത്തുനല്‍കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നുള്ള പണം ഉപയോഗിച്ച് നടന് സുരേഷ് ഗോപി എംപി.
ആകെ 500 കിടക്കകളിലേക്ക് കോപ്പര്‍ പൈപ്പ് വഴി ഓക്സിജന്‍ എത്തിക്കുന്ന പ്രാണ പദ്ധതിയില്‍ 64 കിടക്കകളിലേക്ക് ഓക്സിജന്‍ ഒഴുകിയെത്താനുള്ള സംവിധാനം സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ പണം മുടക്കിയാണ് ഒരുക്കിയത്. ഇതിനായി എംപി കൂടിയായ നടന് ചെലവഴിക്കുന്നത് 7.6 ലക്ഷം രൂപയാണ്. എംപി ഫണ്ടല്ല, സ്വന്തം പണമാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് നടന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സിലെ ഫണ്ട് ഉപയോഗിച്ചുള്ള പിഎസ്എ ഓക്സിജന്‍ പ്ലാന്റാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഉയര്‍ന്നത്. 1.5 കോടിയാണ് ഇതിനായി കേന്ദ്രം മുടക്കിയത്. അന്തരീക്ഷവായുവില്‍ നിന്നും ഓക്സിജന്‍ നിര്‍മ്മിച്ച് രോഗികള്‍ക്ക് നല്കുന്ന പദ്ധതിയാണിത്. ഇവിടെ ഓക്സിജന്‍ സിലിണ്ടറുകളില്ല, പകരം ഓരോ രോഗികളുടെയും കിടക്കയിലേക്ക് പ്ലാന്റില്‍ നിന്നും കോപ്പര്‍ പൈപ്പ് ലൈന്‍ വഴി നേരിട്ട് ഓക്സിജന്‍ എത്തുകയാണ്.
മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെപേരിലാണ് സുരേഷ് ഗോപി എംപി ഒരു വാര്‍ഡിലെ 64 കിടക്കകളിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയത്. ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന മോഹത്താലാണ് ഈ സംവിധാനം ഒരുക്കിയതെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളെജ് പ്രന്‍സിപ്പല്‍ ഡോ.എം.എ. ആന്‍ഡ്രൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: