കോട്ടയം: വാതിലടയ്ക്കാതെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതായി പരാതി. കെഎസ്ആര്‍ടിസി ബസ് ആയാലും സ്വകാര്യ ബസ് ആയാലും വാതില്‍ അടച്ച് സര്‍വ്വീസ് നടത്തണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം കാറ്റില്‍ പറത്തിയാണ് കോട്ടയത്തെ പല സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നത്. വാതില്‍ തുറന്നിടുന്നതു കൊണ്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് നിയമം കര്‍ശനമാക്കിയത്. എന്നാല്‍ ചിലര്‍ക്കിതൊന്നും ബാധകമല്ല എന്ന മട്ടാണ്.
നഗരത്തോടടുക്കുമ്പോഴോ, പരിശോധനകള്‍ നടക്കുന്നിടങ്ങളിലോ മാത്രം നിയമം പാലിക്കുന്നവരും ഉണ്ട്. 2018 ഡിസംബറില്‍ പൊതുവാഹനങ്ങള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കണം എന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 2019ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പത്തു വര്‍ഷത്തിനിടെ വാതിലില്‍ നിന്നും വീണുള്ള അപകടങ്ങള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ട്. ഇതിനെതുടര്‍ന്നാണ് നിയമം ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: