കോഴിക്കോട് : സോളാര്‍ സ്ഥാപിക്കാനെന്ന പേരില്‍ പണം തട്ടിയെന്ന കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി
വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 42.70 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.
ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. കേസ് വിചാരണ വേളയില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സരിത കോടതിയില്‍ ഹാജരാകാതിരുന്ന കേസാണ് ഇത്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് വാറണ്ട് പ്രകാരം സരിതയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടുകയായിരുന്നു.
ബിജു രാധാകൃഷ്ണന് ക്വാറന്റീനില്‍ ആയതിനാല്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കേസിലെ മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പ്രതികരിച്ചു.
അതിനിടെ അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നതായും ആരോപണമുണ്ട്. കേസില്‍ പോലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: