മലപ്പുറം: യുപിയില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടിയുളള കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഇടപെടല്‍ ഏറെ ഗുണം ചെയ്തതായി ഭാര്യ റൈഹാനത്ത്. യൂണിയന്റെ ഭാരവാഹി എന്ന നിലയ്ക്ക് കേസ് ആദ്യം മുതല്‍ തന്നെ നടത്തുന്നത് കെയുഡബ്ല്യുജെ ആണ്. അവര്‍ തന്നെ കേസ് നടത്തുന്നതാണ് ഏറ്റവും നല്ലത്. വിവിധ പ്രസ് ക്ലബ്ബുകളില്‍ അവര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അതില്‍ സന്തോഷമുണ്ടെന്നും റൈഹാനത്ത് പറഞ്ഞു.
സുപ്രീംകോടതി പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ സിദ്ദീഖ് കാപ്പന്റേതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.. ഇത്ര വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയകളിലും പുറത്തുമുണ്ടാവുകയും മുഖ്യമന്ത്രിയടക്കം ഇടപെടുകയും എംപിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും റൈഹാനത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: