കളമശേരി: കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് സൗത്ത് കളമശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് അടപ്പിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കടകള്‍ അടപ്പിച്ചത്.
എന്നാല്‍, കളമശേരിയിലെ വ്യാപാരി വ്യവസായികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. കളമശേരിയിലെ മൊത്തകച്ചവട സ്ഥാപനത്തിലാണ് പുറത്ത് നിന്നുള്ള തിരക്ക് അധികവും ഉള്ളതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങളിലെ കച്ചവട തിരക്കുകള്‍ നിയന്ത്രിച്ച് ചുരുക്കം വരുന്ന നാട്ടുകാരുടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് വ്യാപാരികളും നഗരസഭ അധ്യക്ഷയും പോലീസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് കളക്ടറെ കാണുമെന്നും വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: