ന്യൂയോര്‍ക്ക്:കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടനെ ഇന്ത്യയ്‌ക്ക് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക തിങ്കളാഴ്ച പിൻവലിച്ചു.
അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യക്തമായ പ്രഖ്യാപനം ഇതുവരെ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇല്ലായിരുന്നു.
കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്‌ക്ക് ലഭ്യമാക്കുമെന്ന് അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കൊറോണയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്‌ക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടൻ നൽകുമെന്നും എമിലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: