ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഭീതി പരത്തി ആഞ്ഞടിക്കുമ്പോഴും മരണനിരക്ക് വെറും 1.12 ശതമാനം മാത്രമെന്ന് കണക്കുകള്‍. 99 ശതമാനം രോഗികളും ചികിത്സയിലൂടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നതായും കണക്കുകള്‍ പറയുന്നു.
പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകള്‍. കാരണം കോവിഡ് രണ്ടാം തരംഗം ടെലിവിഷനുകളിലും സമൂഹമാധ്യമങ്ങളിലും തുറന്നിട്ടത് ഭീതിദമായ ചില ദൃശ്യങ്ങളാണ്- ആശുപത്രിക്ക് മുമ്പില്‍ ചികിത്സതേടിയെത്തുന്നവരുണ്ട നീണ്ട ക്യൂ, ഓക്സിജനില്ലാതെ ശ്വാസംമുട്ടുന്ന ആളുകള്‍, മരിച്ച രോഗികളെ മുകളില്‍ അടുക്കിനിരത്തി ക്രിമറ്റോറിയത്തിലേക്ക് പോകുന്ന കാറുകള്‍….ഇതു കാണുമ്പോള്‍ നമ്മള് ധരിക്കുക രോഗബാധയുണ്ടാകുന്നവരില്‍ കൂടുതല്‍ പേരും മരണത്തിന് കീഴ്പ്പെടുന്നു എന്നാവാം….
എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്- വാസ്തവത്തില്‍ ആയിരക്കണക്കിന് പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നുണ്ട്. നൂറ് കണക്കിന് പേര്‍ക്ക് ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കുന്നുണ്ട്. കണക്കുകള്‍ കൈചൂണ്ടുന്നത് ഈ സ്ത്യത്തിലേക്ക് തന്നെയാണ്.- വാസ്തവത്തില്‍ കോവിഡ് രണ്ടാം തരംഗം മൂലം ഇന്ത്യയില്‍ മരിക്കുന്ന വ്യക്തികള്‍ 1.12 ശതമാനം മാത്രമാണ്. അതായത് 99 ശതമാനം പേരും രോഗം ഭേദമായി മടങ്ങിപ്പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സമയം അല്പം മോശമാണെങ്കിലും കോവിഡ് ഭേദമാകുന്നവരുടെ കണക്കുകള്‍ കാണുമ്പോള്‍ ഇത് ഒരു ശുഭവാര്‍ത്തയാണ്.
ഇനി ഈ കണക്കുകള്‍ കുറച്ച് വിശദമായി പരിശോധിക്കാം- ഞായറാഴ്ച മാത്രം 3.50 ലക്ഷം പുതിയ കേസുകളാണ് ഉണ്ടായത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.73 കോടിയായി ഉയര്‍ന്നു. ഇതില്‍ 1.95 ലക്ഷം പേരാണ് രോഗബാധ മൂലം മരിച്ചത്. അതായത് കോവിഡ് മരണനിരക്ക് 1.12 ശതമാനം മാത്രം. അതേ സമയം കോവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.88 ശതമാനമാണ്.
അതുപോലെ മനസ്സിലാക്കേണ്ട കാര്യം രോഗബാധയുള്ളവില് 85 മുതല്‍ 90 ശതമാനം പേര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടാത്തവരാണ് എന്നതാണ്. ഇവര്‍ വീട്ടില്‍ തന്നെ നടത്തുന്ന ചികിത്സ വഴി കോവിഡ് മുക്തരാകുന്നവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ 30 ശതമാനത്തിനാണ് വെന്റിലേഷന് സൗകര്യം വേണ്ടിവരുന്നത്. കോവിഡ് ആദ്യതരംഗം ഉണ്ടായപ്പോള്‍ വെന്റിലേഷന് വേണ്ടവരുടെ എണ്ണം 37 ശതമാനമായിരുന്നു. ഞായറാഴ്ച മാത്രം രോഗം ഭേദമായവര്‍ 2.20 ലക്ഷം പേരാണ്. ലോകത്ത് ഏത് രാജ്യമെടുത്താലും ഇത്രയും വലിയൊരു അളവില്‍ രോഗമുക്തിനേടിയവര്‍ ഇല്ല.
ഇപ്പോള്‍ ഇന്ത്യയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. 14.02 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3.54 ലക്ഷം പേര്‍ക്ക് രോഗമുണ്ടായി. എനനാല്‍ ഇത് അഞ്ച് ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരും വിദഗ്ധരും പറയുന്നത്. അഞ്ച് ശതമാനം വരെയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്കിനെ മെരുക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ) പറയുന്നത്. അതായത് മൂന്നാഴ്ചക്കുള്ളി കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ (കൈ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക) പാലിച്ചാല്‍ അഞ്ച് ശതമാനത്തിലേക്ക് പോസിറ്റീവ് നിരക്ക് എത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.
ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍ ഒഴികെ ഇന്ത്യയില്‍ കേന്ദ്രഭരണപ്രദേശങ്ങളുള്പ്പെടെ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് സ്ഥലങ്ങളില്‍- മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദല്‍ഹി- കോവിഡ് വ്യാപനഗ്രാഫ് മെല്ലെ താഴുകയാണ്. മധ്യപ്രദേശിലും കോവിഡ് അതിവ്യാപനം അതിന്റെ പരമോന്നതിയില്‍ എത്തിയ ശേഷം മെല്ലെ കുറയാന്‍ തുടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: