ന്യൂദല്‍ഹി: പ്രധാമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പിഎം കെയേഴ്സില്‍ നിന്നും നല്കിയ പണം ഉപയോഗിച്ച് ദല്‍ഹിയില്‍ എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ദല്‍ഹി സര്‍ക്കാരുമായുള്ള സഹകരണത്തോടെ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ എട്ടില്‍ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചതെന്നും ബാക്കി ഏഴ് പ്ലാന്റുകള്‍ ഉടനെ സ്ഥാപിക്കാമെന്ന് ദല്‍ഹി സര്‍ക്കാര്‍ പ്രതിനിധി സമ്മതിച്ചിരുന്നു.
അന്തരീക്ഷ വായുവിനെ തണുപ്പിച്ച് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പിഎസ് എ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഓരോന്നിനും ഒന്നേകാല്‍ കോടിയാണ് ചെലവ് വരുന്നത്. പണം 2020 നവമ്പറില്‍ നല്‍കിയതാണെങ്കിലും ആകെ ദല്‍ഹി സര്‍ക്കാരിന് ഇതുവരെ സ്ഥാപിക്കാനായത് ഒരു ഓക്സിജന്‍ പ്ലാന്റ് മാത്രമാണ്. ദല്‍ഹിയിലെ കൗശിക് എന്‍ക്ലേവില്‍ ബുരാരി ആശുപത്രിയിലാണ് ഇത് സ്ഥാപിച്ചത്. സത്യാവസ്ഥ ഇതാണെങ്കിലും ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രിയാണെന്ന് കുറ്റപ്പെടുത്തുക വഴി സ്വന്തം കഴിവില്ലായ്മകള്‍ മറയ്ക്കാനാണ് അരവിന്ദ് കെജ്രിവാളും ദല്‍ഹി സര്‍ക്കാരും ശ്രമിക്കുന്നത്.
ഇപ്പോള്‍ ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനുളള സത്വര നടപടികളുടെ ഭാഗമായി ബാക്കിവരുന്ന ഏഴ് പിഎസ് എ പ്ലാന്റുകള്‍ കൂടി ഉടന്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഈ ഏഴ് പ്ലാന്റുകള്‍ കൂടി ഉയരുന്നതോടെ ദല്‍ഹിയ്ക്ക് 14.4 മെട്രിക ടണ്‍ ഓക്സിജന്‍ കൂടി അധികമായി ലഭ്യമാകും.
അടുത്ത നാല് പ്ലാന്റുകള്‍ ഏപ്രില്‍ 30ഓടെ പൂര്‍ത്തിയാകും. ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രി, ലോക് നായക് ആശുപത്രി, ബാബ സാഹേബ് അംബേദ്കര്‍ ആശുപത്രി, രോഹിണി ആന്റ് ദീപ ചന്ദ് ബന്ധു ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പ്ലാന്റുകള്‍ ഉയരുക.
2020 നവമ്പര്‍ മുതല്‍ പിഎസ് എ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആഴ്ച തോറും യോഗങ്ങള്‍ നടക്കാറുണ്ടെങ്കിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ ദല്ഹിസര്ക്കാര് പരാജയപ്പെട്ടതാണ് നിര്‍മ്മാണം വൈകിച്ചത്. ഏറ്റവുമൊടുവില്‍ ദക്ഷിണാപുരിയിലെ അംബേദ്ഗര് നഗര്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം തയ്യാറായത് ഏപ്രില്‍ 19നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: