തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുമേഖലാ സ്ഥാപനം KMML 58 കോടി രൂപക്കാണ് ഒരൊറ്റ വന്‍കിട പ്ലാന്റുണ്ടാക്കിയത്. അങ്ങിനെയാണ് കേരളം ഓക്‌സിജന്‍ മിച്ചമായത്. എന്ന അവകാശവാദ0 ശക്തമാണ്. മുന്‍ എം പി , എം ബി രാജേഷാണ് ഇത്തരമൊരു പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.
കേരളം ഓക്‌സിജന്‍ മിച്ച സംസ്ഥാനം ആണോ. അതിനു കാരണം കെഎംഎംഎല്‍ പ്‌ളാന്റോ.
കേരളത്തിലെ മൊത്തം മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനം – പ്രതിദിനം 205 MT. ഇവിടെത്തന്നെ നിത്യം ആവശ്യമുള്ള ഓക്‌സിജന്‍ – പ്തിദിനം 100 MT . സര്‍പ്ലസ്സ് 100 ടണ്‍.
കേരളത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍
Inox air കഞ്ചിക്കോട് – 149 MT/Day (Private Co)
Kerala Minerals and metals -6 MT/Day (State PSU)
BPCL & Cochin Shipyard – 6 MT/Day (Central PSU)
11 Air separation units – Approx 35MT/Day (Private)
ഓക്‌സിജന്‍ തുടങ്ങിയ വാതകങ്ങളുടെ ഉത്പാദനവും വിതരണവും സംഭരണവും മേല്‍നോട്ടം വഹിക്കുന്ന PESO ( പെട്രോളിയം എസ്പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ഒരു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമാണ്. അതിലെ കേരളം ലക്ഷദ്വീപ് ചുമതലയുള്ള നോഡല്‍ ഓഫീസര്‍ വേണുഗോപാലിന്റെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ വര്ഷം ആകെ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനവും വിതരണവും നടന്നത്
KMML ന്റെ ആകെ പ്രതിദിന ഉല്പാദനക്ഷമത 70 MT ഓക്‌സിജന്‍ ആണ്. എന്നാല്‍ പരമാവധി 7 MT മെഡിക്കല്‍ ഓക്‌സിജന്‍ മാത്രമാണ് അവര്‍ക്ക് ഉല്പാദിപ്പിക്കാവുന്നത്. ബാക്കിയുള്ളത് വ്യാവസായിക ഓക്‌സിജന്‍ ആണ്.
കേരളത്തില്‍ ഓക്‌സിജന്‍ പ്‌ളാന്റുകളുണ്ട് . അതുവഴി ഓക്‌സിജന്‍ ഉല്പാദനമുണ്ട് എന്നതുമാത്രമാണ് ശരിയായ കാര്യം. . കേരളം മാത്രമല്ല ഓക്‌സിജന്‍ സര്‍പ്‌ളസ്സുള്ള സംസ്ഥാനം.കര്‍ണാടകത്തിലും മഹാരാഷ്‌ട്രയിലും മാത്രം പ്രതിദനം 1500MT ആണ് ഇപ്പോള്‍ ഡിമാന്‍ഡ്. യൂപിയിലും ഡല്‍ഹിയിലും 800MT വീതവും. അതായത്, കേരളത്തില്‍ മൊത്തം ഉത്പാദിപ്പിക്കുന്നതിന്റെ ഏഴിരട്ടി ഓക്‌സിജന്‍ കര്‍ണാടകം മാത്രം ഒരുദിവസം കൊണ്ട് ഉപയോഗിക്കുന്നു.
ഓക്‌സിജന്‍ സര്‍പ്‌ളസ്സുണ്ടായിട്ട് കാര്യമില്ല. വിതരണം ആണ് വിഷയം.അതിനൂവേണ്ട ടാങ്കിന്റെ ദൗര്‍ലഭ്യമാണ് ഉത്തരേന്ത്യയില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധി. അതവര്‍ ഓക്‌സിജന്‍ എക്‌സ്പ്രസ്സ് വഴിയും ടാങ്കുകള്‍ എയര്‍ലിഫ്റ്റ് ചെയ്തും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിയ്‌ക്കുന്നുമുണ്ട്.
രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള പണം പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും കേന്ദ്രം അനുവദിച്ചു. മിക്ക സംസ്ഥാനങ്ങളും പണി പൂര്‍ത്തിയാക്കിയില്ല. കേരളത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളെജുകളില്‍ അനുവദിക്കപ്പെട്ട പ്ലാന്റുകള്‍ പോലും വൈദ്യുതീകരണവും കോപ്പര്‍ പൈപ്പിങ്ങും പൂര്‍ത്തിയാക്കാത്തതിനാല്‍ ഉപയോഗക്ഷമമാകുന്നതിനു വൈകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: