തിരുവനന്തപുരം: ആത്മീയ പ്രഭാഷകന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ഏറെ ദുരൂഹമായ സാഹചര്യത്തില്‍ തീപ്പിടിത്തം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഒരു പ്രതിയേയും അറസ്റ്റ് ചെയ്തിട്ടില്ല. 2018 ഒക്ടോബര്‍ 26ന് രാത്രിയായിരുന്നു തീപ്പിടിത്തം.
തിരുവനന്തപുരത്ത് കുണ്ടമണ്‍കടവില്‍, ആഡംബര സൗകര്യങ്ങളിലുള്ള ‘ആശ്രമ’ സംവിധാനത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ ഉപയോഗശൂന്യമായ രീതിയില്‍ കത്തി. കാര്‍ പോര്‍ച്ചും നശിച്ചു. രണ്ട് ബൈക്കുകള്‍ക്കും തീപ്പിടിച്ചു.
പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയും ശാസ്ത്രീയ പരിശോധനകളും കേരള പോലീസ് നടത്തിയിരുന്നുവെങ്കിലും ഒരു പ്രതിയേയും പിടികൂടിയില്ല. കേസ് രണ്ടര വര്‍ഷമായിട്ടും വേറേ ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് കൈമാറിയതുമില്ല. തീപ്പിടിത്ത വാര്‍ത്ത പുറത്തുവന്നയുടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്ഥലം സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് സന്ദീപാനന്ദഗിരിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ്. തീപ്പിടിത്തം നടക്കുമ്പോള്‍ ‘ആശ്രമ’ത്തില്‍ സന്ദീപാനന്ദ ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് തീപ്പിടിത്തം ഫാസിസമാണെന്നാണ് പ്രസ്താവിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് സന്ദീപാനന്ദ പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘപരിവാറാണ് ‘ആശ്രമം തീവെച്ചതെന്ന്’ വി.എസ്. അച്യുതനാന്ദന് പറഞ്ഞു.
തീപ്പിടിത്ത സമയത്ത് കെട്ടിടത്തിലെ പതിവ് സെക്യൂരിറ്റി ചുമതലക്കാരനെ നിര്‍ബന്ധിച്ച് അവധിയില്‍ അയച്ചിരുന്നു. കെട്ടിടത്തിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു, പക്ഷേ റിക്കാര്‍ഡിങ് നടന്നില്ല. അയല്‍ കെട്ടിടത്തിലെ ക്യാമറകളിലെ ദൃശ്യം അവ്യക്തമായിരുന്നു. എന്നാല്‍, സിപിഎം പ്രവര്ത്തകന് കൂടിയായ സന്ദീപാനന്ദ ഗിരിയുടെ സ്വത്തു നാശത്തിനും ജീവനെടുക്കാനും നടത്തിയ ‘ആസൂത്രിത തീവെയ്പ്പ്’ പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയാത്ത ഇടതുപക്ഷ ഭരണം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിമര്‍ശന വിധേയമായിരുന്നു. തീപ്പിടിത്തക്കേസ് അന്വേഷണം കേരള പോലീസില്‍നിന്ന് മാറ്റി കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: