തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥ മൂലം കേരളത്തിലെ കോവിഡ് വാക്‌സിനേഷന്‍ താറുമാറായി. വാസ്‌കിന്‍ നല്‍കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തിക്കി തിരക്കുയാണ്. പ്രായമായ ജനങ്ങള്‍ മണിക്കൂറുകളാണ് ക്യൂവില്‍ നില്‍ക്കുന്നത്. രോഗവ്യാപനത്തിന് സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം അടക്കം ജില്ലകളില്‍. അതേസമയം, വാക്‌സിനേഷനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി നല്‍കിയ കോവിന്‍ ആപ്പില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍ വലയുകയാണ്.
എല്ലാ ജില്ലകളിലും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഒരു ദിവസവും സ്ലോട്ട് ലഭിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്‌സിന്‍ ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സ്‌പോട്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കിയയും പ്രഖ്യാപനം നടത്തിയത്. ഇതോടെ ജനങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം വാക്‌സിന്‍ ലഭിക്കുന്ന അവസ്ഥ സംജാതമായി. എന്നാല്‍, മുപ്പത് ദിവസത്തിനപ്പുറം പോലും വാക്‌സിനേഷനായി തീയതി ലഭിക്കാത്ത അവസ്ഥയാണ് കേരളത്തില്‍. ഇതോടെ, രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. തികഞ്ഞ അനാസ്ഥയാണ് ആരോഗ്യവകുപ്പില്‍ നിന്ന് വാക്‌സിനേഷന്‍ വിഷയത്തില്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: