ന്യൂദല്‍ഹി: ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളുമായി എത്തുന്ന കപ്പലുകളില്‍നിന്ന് പണം ഈടാക്കരുതെന്ന് പ്രധാന തുറമുഖങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം നല്‍കിയത്. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്‌സിജന്‍, ഓക്‌സിജന്‍ ടാങ്കുകള്‍, ഓക്‌സിജന്‍ ബോട്ടിലുകള്‍, ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ തുടങ്ങിയവുമായി എത്തുന്ന കപ്പലുകള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്ന് തുറമുഖ, കപ്പല്‍, ജലഗതാഗത മന്ത്രാലയം തുറമുഖങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തുറമുഖങ്ങള്‍ക്കുള്ള പുതിയ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: