ലക്നൗ: കോവിഡ് വാക്സിനുകളുടെ ഒരു കോടി ഡോസുകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡിന്റെ 50 ലക്ഷം ഡോസുകളും ഭാരത് ബയോടെകിന്റെ കോവാക്സിന്റെ 50 ലക്ഷം ഡോസുകളുമാണ് വാങ്ങുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. മെയ് ഒന്നിന് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഡോസിന് 600 രൂപ നിരക്കിലായിരിക്കും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയെന്ന് ഉത്പാദകരായ ഭാരത് ബയോടെക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്ക്കിത് 1,200 രൂപയാണ്. കോവിഷീല്‍ഡിന്റെ വില സംസ്ഥാനങ്ങള്‍ക്കു 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് രണ്ടു വാക്സിനുകളും 150 രൂപയ്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: