വാഷിങ്ടണ്‍ : ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ അമേരിക്ക പ്രയത്നിക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്. അടിയന്തിര സാഹചര്യത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയ്ക്ക് സഹായമെത്തിക്കണമെന്ന ആവശ്യവുമായി ബൈഡന് ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇന്ത്യയിലേക്ക് വാക്സിന് ഉല്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍, കൊറോണ പ്രതിരോധ വാക്സിന്, മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചു നല്‍കണമെന്നതാണ് ആവശ്യം.
രാജ്യത്ത് കോവിഡ് വാക്സിന് ഉല്‍പ്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ യുഎസ് ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് തടസ്സമുണ്ടായത് രാജ്യത്ത് വാക്സിന് ഉല്‍പ്പാദനത്തെ ബാധിച്ചു എന്നാണ് നിഗമനം. തുടര്‍ന്ന് വാക്സിന് നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രം ധനസഹായം നല്കാന് തീരുമാനിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്കാവശ്യമായ അവശ്യസാധനങ്ങളെത്തിക്കാന്‍ യുഎസ് അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും അറിയിച്ചു. യുഎസിനാവശ്യമായ അളവില്‍ കവിഞ്ഞുള്ള വാക്സിന് സംഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്കും മറ്റ് വാക്സിന് ആവശ്യമുള്ള രാജ്യങ്ങള്‍ക്കും നല്‍കണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാര്‍ക്കി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: