കോഴിക്കോട് : മക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് നേരെ സൈബര്‍ ആക്രമണം. തട്ടമിട്ടില്ലെന്ന് ആരോപിച്ചാണ് ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ പി.കെ. ഫിറോസിന്റെ മകള്‍ തട്ടമിടാത്തത് കാണുമ്പോള്‍ ലീഗുകാരന്‍ ആണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു. ഉമ്മ സ്വല്‍പം മുടി മാത്രമേ മറയ്‌ക്കാറുള്ളൂ, മകള്‍ തീരെയില്ല, സമൂഹത്തിന് മാതൃകയാകേണ്ടവരാണ് നാം എന്ന് ഓര്‍ക്കുന്നത് എപ്പോഴും നന്നാവും… ഇസ്ലാമിക വേഷം പ്രോത്സാഹിപ്പിക്കുക… എന്നിങ്ങനെ പോകുന്നു ചിത്രത്തിന് തഴെയുള്ള സൈബര്‍ ആങ്ങളമാരുടെ കമന്റുകള്‍. അതേസമയം പി.കെ. ഫിറോസിനേയും മകളേയും അനുകൂലിച്ചും നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഫിറോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക