തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് ഇന്നലെ 22,703 പേര്‍ക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,900 രൂപ.
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചു കുതിരയോട്ട മത്സരം സംഘടിപ്പിച്ചു. ഇതില്‍ ആയിരത്തോളം പേര് പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുത്തതില്‍ 25 പ്രതികളില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. കുതിരയോട്ടക്കാരായ 57 പേര്‍ക്ക് എതിരെയും കാണികളായ 200 പേര്‍ക്കെതിരെയും കേസെടുത്തു. ജനങ്ങളെയാകെ അപകടത്തിലാക്കുന്ന ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പൊതുജനങ്ങളെ നിരത്തുകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തലസ്ഥാന ജില്ലയില്‍ പോലീസ് ശക്തമായ പട്രോളിങ്ങും പരിശോധനകളും നടത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായ എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
കൊച്ചിയില്‍ മെട്രോ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. ജില്ലയില്‍ 3000ത്തില്‍ അധികം പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ ദിവസം 60 പോലീസുകാര്‍ക്ക് കൊവിഡ് പിടിപ്പെട്ടത് പോലീസുകാരിലും ആശങ്ക പടത്തിയിരുന്നു. കോഴിക്കോട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഉയരുന്ന കൊവിഡ് കണക്കുകള്‍ മുന്‍ നിര്‍ത്തി വടക്കന്‍ ജില്ലകളിലും പോലീസ് നിയന്ത്രണം ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: