കണ്ണൂര്‍: കണ്ണൂരിലെ സെൻട്രൽ ജയിലിൽ ശനിയാഴ്ച 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
69 തടവുകാർക്കും ജയിലില്‍ ജോലി ചെയ്യുന്ന രണ്ടു ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഇവരുടെ രോഗം സ്ഥിരീകരിച്ചത്.
നേരത്തെയും ജയിലിലെ ചില തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡുള്ളതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒറ്റയടിക്ക് ഇത്രയധികം കൊവിഡ് കേസുകൾ പോസിറ്റീവായത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: