? മണ്ഡലത്തിൽ മികച്ച അനുഭവം ?
കാലടി ഗവ. ഹൈസ്‌കൂൾ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ സാധിച്ചത് എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി. ആരുടെയും നിർദേശപ്രകാരമല്ല സ്‌കൂളിനെ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ പ്രയത്‌നിച്ചത്.
കനത്ത മഴയിð ക്ലാസ് സമയത്ത് സ്‌കൂൾ കെട്ടിടത്തിന്റെ ഓട് ഇളകി കുട്ടിയുടെ ദേഹത്തുവീണു എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. ഉടൻ തന്നെ സ്‌കൂളിൽ എത്തി പരിശോധന നടത്തിയപ്പോൾ അടുത്തൊരു വലിയ പേമാരി ഉ ണ്ടായാൽ സ്‌കൂൾ കെട്ടിടം തന്നെ തകർന്ന് വീണ് വലിയൊരു അത്യാഹിതം സംഭവിക്കാൻ സാധ്യതയുïെó് മനസ്സിലായി. അതിനാൽ അടിയന്തരപരിഹാരം ഉണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉറപ്പിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സ്‌കൂൾ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചു. സ്‌കൂൾ ഹൈടെക്ക് ആയി. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞത് തന്റെ മണ്ഡലത്തിൽ പോലും ഇത്തരത്തിൽ ഒരു സ്‌കൂൾ നവീകരിക്കാൻ സാധിച്ചില്ലെന്നാണ്. കാലടി സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർഥിയുടെയും സംപ്തൃപ്തിയാണ് മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ എനിക്കുള്ള എക്കാലത്തെയും മുതൽക്കൂട്ട്.
? ജനം ഉന്നയിച്ച പ്രധാന ആവശ്യങ്ങളും അതിð സ്വീകരിച്ച നടപടിയും ?
റോഡ് വികസനവും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളുമാണ് ജനം കൂടുതലും ആവശ്യപ്പെട്ടത്. ഇതനുസരിച്ച് തിരുമല-തൃക്കണ്ണാപുരം റോഡ് വികസനം നടന്നു വരുന്നു. നേമത്തെയും തിരുമലയിലെയും വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം. നേമം കോംപ്ലക്‌സിന് തറക്കല്ലിട്ടു. നേമം മേലാങ്കോട് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കി. അഞ്ചുപാലങ്ങളുടെ നിർമാണപ്രവർത്തനവും നടന്നുവരുന്നു. കമലേശ്വരം കമ്മ്യൂണിറ്റിഹാളിന്റെ നിർമാണവും പുരോഗമിക്കുന്നു. കാലങ്ങളായി മുടങ്ങിക്കിടന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിനു തുടക്കം കുറിക്കാനായി.
ഐരാണിമുട്ടം ആയുർവേദ ആശുപത്രിയിലെ വികസനം ആദ്യം നടപ്പാക്കി. തുടർന്ന് ശാന്തിവിള സർക്കാർ ആശുപത്രിയിൽ പ്രധാന കെട്ടിടത്തിൽ നിലകൾ പണിത് കൂടുതൽ വാർഡുകൾ സ്ഥാപിച്ചു. ജില്ലാ നിലവാരത്തിൽ ആശുപത്രിയെ എത്തിക്കാൻ സാധിച്ചു. വെള്ളായണി ആയൂർവേദ ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.
? ഏറെ ആഗ്രഹിച്ചു, എന്നാൽ നടപ്പാക്കാൻ സാധിച്ചില്ല ?
മണ്ഡലത്തെ അങ്ങോളം ഇങ്ങോളം ബന്ധിപ്പിക്കുന്ന തിരുമല-തൃക്കണ്ണാപുരം റോഡ് വികസനമാണ് ജയിച്ചുവന്നപ്പോൾ ഏറെ ആഗ്രഹിച്ചത്. എന്നാൽ അഞ്ചുവർഷമായി എങ്ങനെയൊക്കെ തടസ്സപ്പെടുത്താമോ അങ്ങനെയെല്ലാം ഭരണകക്ഷിയിലെ നേതാക്കളുടെ താല്പര്യപ്രകാരം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി. വെറും മൂന്നുകിലോമീറ്റർ വികസനം നടപ്പാക്കിയാൽ വെള്ളായണിയിൽ ഹൈവേ എത്തുന്ന സ്ഥലം വരെ റോഡ് വികസനം നടപ്പാക്കാൻ സാധിക്കുമായിരുന്നു. ഇതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമായിരുന്നു. ഏറ്റവും ഒടുവിൽ രാപകൽ സമരം തന്നെ നടത്തേണ്ട വന്നു. എന്നിട്ടും സ്ഥലത്തെ സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊïു മാത്രം റോഡ് വികസനം സാധ്യമാക്കാൻ സാധിച്ചില്ല. ഇതുപോലെ മുടവൻമുഗൾ പാലം നിർമാണവും. ഇതിനും ഇടങ്കോലിട്ടു.
? എംഎൽഎ എന്ന നിലയിൽ മോശം അനുഭവം ?
ഭരണ പ്രതിപക്ഷമില്ലാതെ എല്ലാവരും വളരെ ആദരവോടെയാണ് കïത്. ഇടനിലക്കാരില്ലാതെ നാനൂറ് കോടിയിലധികം രൂപയുടെ വികസനം നടപ്പാക്കാൻ സാധിച്ചു. രാഷ്‌ട്രീയം നോക്കിയല്ല വികസനം നടപ്പാക്കിയത്. ഇത് ജനങ്ങളും അംഗീകരിക്കുന്നു. അതിനാൽ മണ്ഡലത്തിന്റെ ഒരു ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല.
? പുതിയ എംഎൽഎ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ?
മഹാമാരികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്തിന് പ്രത്യേക കരുതൽ അടുത്ത ജനപ്രതിനിധി നൽകണം. തുടങ്ങിവച്ച പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണം. എന്റെ ആദ്യപദ്ധതിയായ തിരുമല-തൃക്കണ്ണപുരം റോഡിന് പ്രത്യേക പരിഗണന നൽകണം. നേമം ടെർമിനലിന് സ്ഥലം ഏറ്റെടുത്ത് നൽകാൻ വേï ശ്രദ്ധ നൽകണം. വിഴിഞ്ഞം രാജ്യാന്തരതുറമുഖം വരുന്നതോടെ നേമം മണ്ഡലത്തെ വ്യാപാര ഹബ്ബായി മാറ്റാൻ സാധിക്കണം. മണക്കാട്, ആറ്റുകാൽ, കാലടി റോഡ് പ്രോജക്ട് നടപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: