ന്യൂദല്‍ഹി : ഓക്സിജന്‍ നീക്കത്തിന് തടസം നില്‍ക്കുന്നതാരായാലും അവരെ തൂക്കിക്കൊല്ലുമെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാവുമായി ബന്ധപ്പെട്ട് മഹാരാജ അഗ്രാസെന്‍ ഹോസ്പിറ്റല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ കടുത്ത പരാമര്‍ശം.
സംസ്ഥാനത്തിന് 480 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമുണ്ട്. അത് ലഭിച്ചില്ലെങ്കില്‍ നിലിവിലെ വ്യവസ്ഥാ സംവിധാനങ്ങളെല്ലാം തകരുമെന്നും ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
നിലവിലെ സ്ഥിതിയില്‍ ഓക്സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസ്സമുണ്ടാക്കിയാല്‍ കര്‍ശ്ശന നടപടിയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിപിന്‍ സങ്കി, രേഖ പല്ലി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഓക്സിജന്‍ വിതരണത്തിന് തടസ്സം വരുത്തുന്ന ഒരാളെയും വെറുതെവിടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.
അതേസമയം ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത് അതാത് സംസ്ഥാനങ്ങള്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ അതിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ എല്ലാ കാര്യത്തിലും കേന്ദ്രത്തിന് മേലാണ് പഴിചാരുന്നത്. ഉദ്യോഗസ്ഥര്‍ അവരെക്കൊണ്ട് സാധിക്കുന്നത് ചെയ്യുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ഉള്ളത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മള് തയ്യാറെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി കേന്ദ്ര സര്്്ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: