‘ഒരു കാര്യം ഉറപ്പാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു വന്ന ഈ തുകയില്‍ സംഘ്പരിവാര്‍-ബിജെപി വര്‍ഗീയവാദികളുടെ ചില്ലിക്കാശുണ്ടാകില്ല…കേരളത്തിലെ മനുഷ്യര്‍ക്ക് അഭിവാദ്യങ്ങള്‍…’
ഒരു സഖാവിന്റെ പോസ്റ്റാണിത്..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയാണ് വിഷയം..
കേരളത്തില്‍ വാക്സിന് സൗജന്യമായിരിക്കുമെന്ന് തള്ളിമറിച്ചത് സംഘപരിവാറല്ല, CPM എന്ന പാര്‍ട്ടിയും അവര്‍ നേതൃത്വം നല്കുന്ന ഇടതുപക്ഷ സര്‍ക്കാരുമാണ്.. അതിനു കാശില്ലെങ്കില്‍, ദുരഭിമാനം വെടിഞ്ഞ് വാക്സിന് സ്വന്തം ചെലവില്‍ എടുക്കാന്‍ കഴിയുന്നവര്‍ അങ്ങനെ എടുക്കണമെന്ന് സ്വന്തം ജനതയോട് പറയാനുള്ള ആര്‍ജ്ജവം നാട് ഭരിക്കുന്ന ഭരണാധികാരിക്ക് ഉണ്ടാകണം. അല്ലാതെ ‘കയ്യില്‍ കാശുമില്ല, ദുരഭിമാനത്തിന് കുറവുമില്ല’ എന്ന ലൈനില്‍ സംഘികളുടെ തലയില്‍ കയറിയിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ ഗതികേടാണ് സൂചിപ്പിക്കുന്നത്..
ദുരിതാശ്വാസ നിധിയിലേയ്ക്കു നിങ്ങള്‍ 800 രൂപ കൊടുത്താല്‍ പോരാ.. മിനിമം 8000 രൂപയെങ്കിലും കൊടുക്കണം.. കാരണം നിങ്ങള്‍ അതിന് ബാധ്യസ്ഥരാണ്.. സംസ്ഥാനത്തിന് സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാലാണല്ലോ നിങ്ങള്‍ക്ക് സംഭാവന നല്‍കേണ്ടി വരുന്നത്.. എന്തു കൊണ്ടാണ് സാമ്പത്തിക അടിത്തറ ഇല്ലാതായത് ? സ്ഥായിയായ ഉത്പാദന വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതു കൊണ്ട് .. അതെന്തു കൊണ്ട് സംഭവിച്ചു..? സ്വന്തം പാര്‍ട്ടി വളര്‍ത്താനായി കൊടി കുത്താനിറങ്ങിയ നിങ്ങളുടെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, ഈ നാട്ടിലെ വ്യാവസായിക സംരംഭങ്ങളെ തച്ചു തകര്‍ത്തതു കൊണ്ട്… ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള അന്തരീക്ഷം പോലും സൃഷ്ടിക്കാതെ, വ്യാവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാതെ, സ്വന്തം ജനതയ്ക്ക് പത്തിരട്ടി ലാഭത്തിന് മദ്യവും വിറ്റ്, അവനെ വെറും ഭാഗ്യാന്വേഷി മാത്രമാക്കുന്ന ലോട്ടറിയും വിറ്റ്, ഗള്‍ഫു മലയാളി അയക്കുന്ന പണത്തില്‍ കണ്ണും നട്ട് മാത്രം ഉണ്ടാക്കിയെടുത്ത ‘Comminomics’ ന് ചുറ്റും കിടന്ന് വട്ടം കറങ്ങുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം.. ആ അവസ്ഥ സംജാതമാക്കിയതില്‍ ഏറ്റവും വലിയ പങ്ക് നിങ്ങള്‍ക്ക് തന്നെയാണ്, അല്ലെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനത്തിന്… അതു കൊണ്ട് 800 രൂപയില്‍ ഒതുക്കണ്ടാ.. പരമാവധി കൊടുത്തേക്ക്.. അങ്ങനേലും പ്രായശ്ചിത്തം ആകട്ടെ…
പിന്നെ ദുരിതാശ്വാസ നിധിയിലേക്ക് കാശ് സംഭാവന ചെയ്താല്‍ മാത്രം ലഭിക്കുന്ന ‘കേരളത്തിലെ മനുഷ്യന്’ സര്‍ട്ടിഫിക്കറ്റ് തല്ക്കാലം വേണ്ടാ..
വാല്‍ക്കഷ്ണം : കോവിഡ് വാക്സിന് വാങ്ങാന്‍ കാശില്ലെങ്കിലും തെരഞ്ഞെടുപ്പിന് പത്രങ്ങളായ പത്രങ്ങള്‍ മുഴുവനും ചാനലായ ചാനല്‍ മുഴുവനും പരസ്യ മാമാങ്കം നടത്താനായി കോടികള്‍ ചെലവാക്കാന്‍ ഉണ്ടായിരുന്നുവെന്നത് യാദൃശ്ചികം മാത്രം..
Dr. വൈശാഖ് സദാശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: