ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. നിതി താഴ്‌വരയിലെ സുമ്നയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. ഇന്ത്യാ- ചൈന അതിര്‍ത്തിയുള്ള ചമോലി ജില്ലയിലാണ് അപകടം സംഭവിച്ചത്.
ബോര്‍ഡര്‍ റോഡ് ടാസ്‌ക് ഫോഴ്സിന്റെ കമാന്റര്‍ കേണല്‍ മനീഷ് കപിലാണ് ആദ്യ വിവരം ജില്ലാഭരണ കൂടത്തിന് കൈമാറിയത്. അതിവേഗ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ സൈന്യത്തിന് 384 പേരെ രക്ഷിക്കാനായി. ഇന്ന് രാവിലെയോടെയാണ് പൊടുന്നനെ പ്രളയമുണ്ടായത്. ഹിമാലയന്‍ മലനിരയില്‍ മഞ്ഞുമലയിടിഞ്ഞാണ് ദുരന്തത്തിനുള്ള കാരണം.
പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. വിഷയത്തില്‍ ജില്ലാ ഭരണാധികാരികളോടും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനോടും വിശദാംശങ്ങള്‍ തേടിയതായും മുഖ്യമന്ത്രി തിര്‍ത്ഥ് സിങ് റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു.
അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കിയതായി തിര്‍ത്ഥ് സിങ് അറിയിച്ചു. അതേസമയം പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് രണ്ടടി ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ഋഷിഗംഗയില്‍ പ്രളയം ഉണ്ടായിരുന്നു. എണ്‍പതോളം പേരാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: