ചവറ: തെക്കുംഭാഗം പള്ളിക്കോടി-ദളവാപുരം പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത പള്ളിക്കോടി ഭാഗത്തെ ഭൂമി സെമിത്തേരി നിര്‍മാണത്തിനായി കയ്യേറിയ നടപടിയില്‍ അന്വേഷണം ആരംഭിച്ചു.
സര്‍ക്കാര്‍ മതിപ്പുവില നല്കി ഏറ്റെടുത്ത ഭൂമിയാണ് ഇത്. പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമി നിലവില്‍ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിന്റെയും വില്ലേജിന്റെയും അധികാര പരിധിയിലാണ്. പള്ളിക്കോടി ബോട്ട് ജെട്ടി, അഷ്ടമുടിക്കായല്‍ തീരങ്ങള്‍, പഴയ ജങ്കാര്‍ജെട്ടി, വള്ളക്കടവ്, ബോട്ട് ജെട്ടി റോഡ് എന്നീ ഭാഗങ്ങള്‍ പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയ കമ്മിറ്റിക്കാര് ചേര്‍ന്ന് കയ്യേറിയതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കയ്യേറിയ പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി ഭൂമി തിരിച്ചുപണ്ടിണ്ടടിക്കാന് അന്വേഷണം ആരംഭിച്ചതായി തെക്കുംഭാഗം വില്ലേജ് ഓഫീസര്‍ പറഞ്ഞു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ കഴിഞ്ഞ ദിവസം തന്നെ ഇതേപ്പറ്റി റിപ്പോര്‍ട്ട് തേടിയിരുന്നു. ആദ്യഘട്ടത്തില്‍ കയ്യേറ്റം സംബന്ധിച്ച് നിരവധി പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. തഹസില്‍ദാരുമായി ചേര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്നും ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. ഇവര്‍ കയ്യേറിയ സ്ഥലത്ത് നൂറോളം ശവകല്ലറകള്‍ ഇതുവരെ സ്ഥാപിച്ചു.
കല്ലറ ഒന്നിന് മൂന്ന് ലക്ഷം രൂപ നിരക്കില്‍ വിശ്വാസികള്‍ക്ക് വില്‍പ്പന നടത്തിയതായും പറയപ്പെടുന്നു. കായലില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ച് സിമിത്തേരിയുടെ പടിഞ്ഞാറ് ഭാഗം അഷ്ടമുടിക്കായല്‍ വ്യാപകമായി കയ്യേറിയാണ് നവീകരണം നടത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: