കൊച്ചി: കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ ആളുകളില്‍ ആത്മവിശ്വാസം ഉയര്‍ത്താനും ആശ്വാസം പകരാനും ഭരണകൂടങ്ങളും ആരോഗ്യപ്രവര്‍ത്തകരും മാധ്യമങ്ങളും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ അല്പത്തം കാട്ടി മാതൃഭൂമി. ഇന്നത്തെ പത്രത്തിന്റെ മുക്കാല്‍ ഭാഗവും കോവിഡ് ഭീതി ജനങ്ങളില്‍ പടര്‍ത്താനുള്ള വാര്‍ത്തയായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. നീറി നീറി മരണം എന്ന ബാനര്‍ തലക്കെട്ടില്‍ എഴുതിയ വാര്‍ത്ത മുഴുവന്‍ ഭീതി വിതക്കുന്നതാണ്. തീരാത്ത വിലാപം എന്ന പേരില്‍ കുറെ ചിത്രങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച സംഭവങ്ങള്‍ ഉപ തലക്കെട്ടുകളായി വാര്‍ത്തകളും.
ഇത്തരം വാര്‍ത്തകള്‍ നല്‍കിയതിന്റെ പ്രയോജനം എന്ത് എന്നറിയില്ല. കോവിഡ് പേടിയില്‍ ഇരുക്കുന്ന വായനക്കാര്‍ക്ക് മരണ വാര്‍ത്ത ആശ്വാസം തരില്ല. ദല്‍ഹിയില്‍ വായു കിട്ടാതെ എത്ര പേര് മരിച്ചു, മുംബയില്‍ ആശുപത്രി കത്തി എത്രപേര്‍ വെന്തു മരിച്ചു എന്നതൊന്നുമല്ല ഇപ്പോള്‍ മലയാളിക്ക് പ്രധാനം. കേരളത്തില്‍ കോവിഡിനെ തടയാന്‍ എന്തൊക്കെ ചെയ്യണം, ചെയ്തു എന്നതൊക്കെയാണ് ഒരോരുത്തരും ആകാംക്ഷയോടെ നോക്കുന്നത്.അവരുടെ മുന്നിലേക്ക് കറുപ്പില്‍ മുങ്ങിയ മരണവാര്‍ത്തകളുമായി എത്തുന്നത് ചുരുക്കി പറഞ്ഞാല്‍ ചെറ്റത്തരമാണ്
കേന്ദ്ര സര്‍ക്കാറിനെതിരെ വികാരം ഉയര്‍ത്താനുള്ള ദുരുദ്ദേശ്യം മാത്രമാണ് വായനക്കാരെ നീറിക്കുന്ന വാര്‍ത്തകൊണ്ട് മാതൃഭൂമി ഉദ്ദേശിക്കുന്നത്. സ്വാതന്ത്യത്തിന്റെ ഭാഗമായി ഉണ്ടായ പത്രം ദേശവിരുദ്ധരുടെ നിയന്ത്രണത്തിലായതിന്റെ ദുര്‍വിധിയാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: