കൊച്ചി; മാസ്ക് ധരിക്കാതെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു. കെ എസ് ആര് ടി സി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടി കൊണ്ടുളള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്.
സ്റ്റേഷന് പരിസരത്ത് കാണപ്പെട്ട തൊഴിലാളിയെ മര്‍ദ്ദിച്ച ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടു.
ഇത് സംബന്ധിച്ച് തൃശ്ശൂര്‍ വിജിലന്‍സ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ വിവി. ആന്റുവിനെ സസ്പെന്‍ഡ് ചെയ്തത്.
രാത്രി 7.30 തിന് ഡിപ്പോ പരിസരത്ത് കണ്ട തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈയ്യില്‍ ഇരുന്ന വടി ഉപയോഗിച്ച് അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.
കെഎസ്ആര്‍ടിസിയെ ആശ്രിയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന് മാസ്ക ധരിക്കാതെ സ്റ്റേഷന് പരിസരത്ത് എത്തിയതെങ്കിലും വിവരം പോലീസിനെയോ, മേല്‍ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെ എസ് ആര് ടി സി ജീവനക്കാര്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: