ശൈവസമ്പ്രദായത്തിന്റെ ഭക്തിപ്രസരം അഞ്ചാം ശതകത്തിനും പത്താം ശതകത്തിനും ഇടയില്‍ വിരചിച്ചത് ഭാവോജ്വലമായമായ കൈലാസേശ്വരചരിതമാണ്.
ദക്ഷിണേന്ത്യയുടെ സാംസ്കാരിക മണ്ഡലത്തില്‍ നവോത്ഥാനത്തിന്റെ നവനവങ്ങളായ അധ്യായങ്ങള്‍ അടയാളപ്പെടുത്തിയത് അമാനുഷ പ്രഭയാര്‍ന്ന ശിവയോഗീ വൃന്ദമാണ.് പതിമൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ‘തിരുമുറൈ എന്ന ശ്രേഷ്ഠ ഗ്രന്ഥത്തിന്റെ ഭാഗമായ ‘പെരിയ പുരാണ’ത്തില്‍ വര്‍ണനം നേടുന്നത് 63 നായനാര്‍മാരില്‍ പ്രമുഖസ്ഥാനമലങ്കരിച്ച തിരുനാവാക്കരശ് എന്ന അപ്പര്‍, തിരുജ്ഞാന സംബന്ധര്‍, സുന്ദരന്‍ എന്ന സുന്ദരമൂര്‍ത്തി നായനാര്‍ എന്നീ യോഗിവര്യന്മാരാണ്.
സുന്ദരമൂര്‍ത്തി നായനാരുടെ ജീവിതരേഖ ഐതിഹ്യങ്ങളിലും പഴങ്കഥകളിലും സുവര്‍ണ്ണ ദളങ്ങളായി തെളിയുന്നുണ്ടെങ്കിലും അതിന്റെ ഭാവാത്മക ചരിത്രം മാത്രമാണ് ഗവേഷകന്മാര് പഠനവിധേയമാക്കുന്നത്. യോഗവിത്തായ മഹാകവിയുടെ കാലം എട്ടാം ശതകമാണെന്ന് കരുതുന്നു. തിരുനാവലൂരില്‍ ‘തിരുമുനൈച്ചാടി നാട്’ എന്ന ഗ്രാമത്തിലാണ് സുന്ദരമൂര്‍ത്തി നായനാരുടെ പിറവി. രക്ഷിതാക്കള്‍ ആയ ഇശൈജ്ഞാനിയാരും ചടയനാരും മകന് നല്കിയ നാമം നമ്പിയാരൂരാന് എന്നാണ.് ശിവന്റെ അടിമകളായി സങ്കല്പിക്കപ്പെടുന്ന അനൂണ കുലത്തില്‍ ജനിച്ച കുഞ്ഞിനെ നരസിംഹമുനൈയ്യരായര് എന്ന രാജാവാണ് കൊട്ടാരത്തില്‍ എടുത്ത് വളര്‍ത്തിയത്. പൈതൃകജ്ഞാന്വേഷിയായിരുന്ന രാജാവാണ് ആരൂരാന് വേദത്തിലും കലാസംഗീതായോധന വിദ്യയിലും മികച്ച ജ്ഞാന പരിശീലനമേകിയത്. സാത്ത്വികനായ ശിവഭക്തന്, മഹാപ്രാജ്ഞന് എന്നീ നിലകളില്‍ ആരൂരാന് നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങി. ശിവസംലയന വിഭൂതിയില്‍ സ്വയം ആര്‍ജ്ജിച്ച ആത്മശക്തിയും വിശുദ്ധിചിന്തകളും അമേയമായ കാവ്യപ്രതിഭയും ജ്ഞാനബോധ തംബുരുവില്‍ സ്വരം നേടുകയായിരുന്നു തേവാരങ്ങളും പതിഗങ്ങളുമായി ആ ഭക്തിസ്തുതിഗാനസുധ ശിവാലയങ്ങളുടെ മഹാകാശങ്ങളില്‍ പരന്നൊഴുകാന്‍ തുടങ്ങി. ‘സംഗീതോപാസനയിലൂടെ മാത്രം നമ്മെ ആരാധിക്കുക’ എന്ന മഹാദേവ സന്ദേശം വെളിപാടായി ഹൃദയത്തിലുദിച്ചപ്പോള് ആരൂരാനില് ഉറങ്ങിക്കിടന്ന കാവ്യസങ്കല്പനങ്ങളും സംഗീതജ്ഞാനവും ബോധനിലാവില്‍ ജാഗ്രത്തായി. ക്ഷേത്രത്തിലെ നടേശന് ആ ഹൃദയാലയത്തില്‍ പ്രതിഷ്ഠിതമായി. ഹിന്ദോളരാഗതരംഗങ്ങളില് ‘ പിത്താപ്പിറൈ ചൂടി എന്നാരംഭിക്കുന്ന ശിവസ്തുതി മാല ചുണ്ടുകളില്‍നിന്ന് ഉറവയായൊഴുകി. പെരുമാളിന്റെ അടിമയായി നമ്പിയാരൂരാന് സ്വയം സമര്‍പ്പിതനായി. കുടുംബമെന്നെന്നും ‘ശിവദാസന്മാരായി’ വര്‍ത്തിക്കുമെന്ന പിതാമഹ പ്രതിജ്ഞയാണ് ഇതോടെ നിറവേറ്റിയത് സുന്ദരമൂര്‍ത്തിയുടെ ഭക്തിപദങ്ങള്‍ തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിലോരോന്നിലും ആത്മീയവിശുദ്ധിയുടെ സത്യശിവസൗന്ദര്യം വിടര്‍ത്തി. ‘അഗസ്തീശ്വരം’, ‘കൃപാപുരീശ്വരം’, ‘ശ്വേതാരണേശ്വരം’, ‘തിരുപൂവനം’, ‘തിരുവാരൂര്‍,’ ‘തിരുെവാടിയൂര്’ തുടങ്ങിയ മഹാ ശിവാലയ സന്നിധികള്‍ സുന്ദരമൂര്‍ത്തിയുടെ തേവാരങ്ങളും പതിഗങ്ങളും ആനന്ദവിസ്മൃതിയില് അനുഗാനം ചെയ്യുകയായിരുന്നു.
സദ്സംഗത്തിന്റെ ശൈവവിശാല വേദികളില്‍ ആ കവിയോഗിയുടെ മഹാ ദര്ശനമൂല്യങ്ങള് സമൂഹം ആദരാതിരേകത്തോടെയാണ് ഏറ്റുവാങ്ങിയത്. സമസ്ത ജീവജാലങ്ങളും സര്‍വ്വേശ്വരന്റെ സൃഷ്ടിയാണെന്നും സമത്വ സന്ദേശമാണ് അതേകുന്നതെന്നും ബോധിപ്പിച്ച ഈ ഗുരുശ്രേഷ്ഠന് ശിവ പെരുമാളിന്റെ സുഹൃത്ത് എന്ന അര്‍ത്ഥത്തില്‍ ‘തമ്പിരാന് തോലന്’ എന്ന ആദര നാമധേയം അചിരേണ കൈവന്നു. ‘കഴറ്ററിവാര് നായനാര്‍’ എന്ന ചരിത്ര ഗ്രന്ഥം ആ ജീവനേതിഹാസത്തിന് കഥ പറയുന്നു. ശൈവപ്രമാണ സംഗീതികയില്‍ സുന്ദര രാഗസുധയായി തെളിയുന്നു സുന്ദരമൂര്‍ത്തി നായനാര്‍ എന്നും മാനവകുലത്തിന് പ്രസാദമധുരമേകുന്നു. ധന്യധന്യമായ നടരാജനടന വിലയനം പോലെ ബോധസ്വരൂപനില് അലിഞ്ഞ ആ താത്ത്വിക ജീവന പ്രത്യയങ്ങള്‍ ഭാരതീയ ധര്‍മ്മ പ്രഹേളികയുടെ രുദ്രാക്ഷ ഹാരം കൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: