തിരുവനന്തപുരം: ‘സർ കൊവിഡ് പ്രതിരോധ കുത്തിയവയ്‌പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ’…-ധനമന്ത്രി തോമസ് ഐസക് 2021 ജനുവരി 15 ന് ബജറ്റിൽ പ്രഖ്യാപിക്കുമ്പോൾ ഭരണപക്ഷം മേശയിൽ ഉറക്കെ അടിച്ച് അഭിനന്ദനം അറിയിച്ചു. ഈ ബജറ്റ് പ്രഖ്യാപനം നിലനിൽകെയാണ് ഇപ്പോൾ കേന്ദ്രം വാക്‌സിൻ സൗജന്യമാക്കുന്നില്ലെന്ന് സർക്കാരും ഇടത് എംഎൽഎമാരും മുറവിളികൂട്ടുന്നത്.
ബജറ്റിലെ ആരോഗ്യമെന്ന തലക്കെട്ടിൽ 231-ാം നമ്പരായി ചേർത്തിരിക്കുന്നത് കൊവിഡ് വാക്‌സിൻ വിതരണത്തെ കുറിച്ചാണ്. അതിൽ പറയുന്നത് ഇങ്ങനെ:’കൊവിഡിനെതിരായ മാനവരാശിയുടെ പോരാട്ടം വിജയം കാണുകായണ്. കൊവിഡ് വാക്‌സിൻ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് ചികിത്സ പൂർണ്ണമായും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് കേരളം. സർ കൊവിഡ് പ്രതിരോധ കുത്തിയവയ്‌പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ’. എന്ന് പറഞ്ഞാണ് ഐസക് ആരോഗ്യം തലക്കെട്ട് അവസാനിപ്പിച്ചത്.
ബജറ്റിലെ തന്നെ പ്രധാന പ്രഖ്യാപനം ആയിരുന്നു സൗജന്യ വാക്‌സിൻ. ഇതിന് അമിത പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും നൽകിയിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ചതോടെ തുകയും വകയിരുത്തേണ്ടതാണ്. എന്നാൽ ബജറ്റിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ആദ്യഘട്ട വാക്‌സിൻ വിതരണം ആരംഭിച്ചപ്പോൾ പോലും ഇതിനുള്ള തുക വകയിരുത്തിയിട്ടില്ല. മാത്രമല്ല ആരോഗ്യം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ വരുന്നതാണ്. ആരോഗ്യത്തിന് ആകട്ടെ ബജറ്റിൽ 2341 കോടി മാത്രമാണ് വകയിരുത്തിയതും. ഇതിന് പുറമെയാണ് സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത്.
ഈ ബജറ്റിലെ പ്രഖ്യാപനം നിലനിൽകെയാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും ഇടത് നേതാക്കളും രംഗത്ത് എത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയിലുള്ള ഭരണ വിഭാഗത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം വാക്‌സിൻ സൗജന്യമാക്കണമെന്നാണ് പറയുന്നത്. ഇതോടെ സംസ്ഥാന ബജറ്റെല്ലാം കേന്ദ്ര സഹായത്താലാണോ നടപ്പിലാക്കുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പണം കണ്ടെത്താതെയുള്ള പൊള്ളയായ പ്രഖ്യാപനമായിരുന്നു സൗജന്യാ വാക്‌സിൻ എന്ന് ഇതോടെ വ്യക്തമായി. പണം ഇല്ലാതായതോടെ കേന്ദ്രത്തിന്റെ ചുമലിൽ പഴിചാരി ജനങ്ങളുംട ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് വാക്‌സിൻ സൗജന്യമായി വേണമെന്ന പ്രചാരണത്തിന് പിന്നിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: