കോട്ടയം: കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ വ്യക്തത വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാത്രി ഒന്‍പതു വരെ വ്യാപാര സ്ഥപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പലസ്ഥലങ്ങളിലും 7.30ന് കട അടയ്ക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെടുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇതിനെല്ലാം കൃത്യത വരുത്തണമെന്ന് സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ ട്രഷറര്‍ ഇ.സി. ചെറിയാന് എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതിനാല്‍ ആശങ്കയിലാണ് വ്യാപാരികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: