മാഡ്രിഡ്: കരീം ബെന്‍സെമയുടെ ഇരട്ട ഗോളിന്റെ മികവില്‍ കാഡിസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്് ലാ ലിഗയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ കാഡിസിനെ മറികടന്നത്.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിരണ്ട് മത്സരങ്ങളില്‍ എഴുപത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡിനും എഴുപത് പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ശരാരിയില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.
ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്്. മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ബെന്‍സെമ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുളളില്‍ റയല്‍ രണ്ടാം ഗോളും കുറിച്ചു. ഒഡ്രിയോസോളയാണ് ലക്ഷ്യം കണ്ടത്. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ബെന്‍സെമ തന്റെ രണ്ടാം ഗോളിലൂടെ റയലിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി. രണ്ടാം പകുതിയിലും റയല്‍ തകര്‍ത്തു കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
നിര്‍ദിഷ്ട യൂറോപ്യന്‍ സൂപ്പര്‍ ലീഗ് തകര്‍ന്നതിനുശേഷം റയലിന്റെ ആദ്യ മത്സരമാണിത്. സൂപ്പര്‍ ലീഗിനെ അപലപിക്കുന്ന ടി ഷര്‍ട്ട് ധരിച്ചാണ് കാഡിസ് കളിക്കാര്‍ കളത്തിലിറങ്ങിയത്. റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസാണ് സൂപ്പര്‍ ലീഗിന് പന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളില്‍ ഒരാള്‍.
മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ഒസാസുനയെ തോല്‍പ്പിച്ചു. സെവിയ ഏകപക്ഷീയമായ ഒരു ഗോളിന് ലെവന്തെയെ കീഴടക്കി. വിയാ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡിപോ
ര്ട്ടിവോ അലാവസ് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: