കൊല്‍ക്കൊത്ത: ബംഗാളില്‍ കാല്നടജാഥകളും പൊതുറാലികളും റോഡ് ഷോകളും നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഉത്തരവ്.
റാലികള്‍ക്കും റോഡ് ഷോകള്‍ക്കും വേണ്ടി നല്കിയ എല്ലാ മുന്‍ ഉത്തരവുകളും റദ്ദാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. അതേ സമയം 500 പേരില്‍ കൂടാതെ ആളുകളെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമമീഷന്റെ വിലക്കിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അവരുടെ റാലികള്‍ റദ്ദാക്കി. പകരം വെര്‍ച്വലായി ജനങ്ങളെ അഭിസംബോധന ചെയ്യാനും ഇരുവരും തീരുമാനിച്ചു. കോവിഡ് ബാധ ക്രമാതീതമായ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച നടന്ന ആറാം ഘട്ട പോളിംഗില്‍ പക്ഷെ കനത്ത പോളിംഗായിരുന്നു. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് 79 ശതമാനത്തില്‍ മുകളിലായിരുന്നു പോളിംഗ്.
ബംഗാളില്‍ വ്യാഴാഴ്ച കോവിഡ് ബാധ 10,000 കടന്നു. 56 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: