Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയതിന് ആസ്‌ത്രേല്യയെ ഭീഷണിപ്പെടുത്തി ചൈന

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗൗരവമായി ഉലയ്‌ക്കുന്നതാണ് തീരുമാനമെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന പറഞ്ഞു. ആസ്‌ത്രേല്യയുടെ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി ബെല്‍റ്റ് ആന്‍റ് റോഡില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:14 pm IST
in World

ബെയ്ജിംഗ്: ചൈനയുടെ വിഖ്യാതമായ അടിസ്ഥാനസൗകര്യ വികസനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്‌ത്രേല്യക്കെതിരെ ആഞ്ഞടിച്ച് ചൈന. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗൗരവമായി ഉലയ്‌ക്കുന്നതാണ് തീരുമാനമെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന പറഞ്ഞു. ആസ്‌ത്രേല്യയുടെ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി ബെല്‍റ്റ് ആന്‍റ് റോഡില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആസ്‌ത്രേല്യയിലെ ചൈനയുടെ എംബസിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഈ നീക്കംകൊണ്ട് ആസ്‌ത്രേല്യയ്‌ക്ക് മാത്രമേ പരിക്ക് പറ്റൂവെന്നും ചൈനയുടെ എംബസി പറഞ്ഞു.

ലോകത്ത് ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ യുഎസിനൊപ്പം ശക്തമായി ഉറച്ചുനില്‍ക്കുന്ന രാഷ്‌ട്രമാണ് ആസ്‌ത്രേല്യ. ഈയിടെ  യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന് ആസ്‌ത്രേല്യ ക്വാഡ് എന്ന പേരില്‍ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ചൈനയെ സാമ്പത്തികമായി സൈനികമായും നേരിടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ക്വാഡ് എന്ന് പറയുന്നു. ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ ഇന്ത്യയും അംഗമല്ല.  

ചൈനയും ആസ്‌ത്രേല്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ നാളുകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ചൈനയില്‍ നിന്നും വന്നതാണെന്ന അഭിപ്രായം യുഎസിന്റേതുപോലെ തന്നെ ആസ്‌ത്രേല്യയ്‌ക്കുമുണ്ട്. മറ്റൊന്ന് ചൈനയുടെ ടെലികോം ഭീമനായ ഹുവാവേയെ ആസ്‌ത്രേല്യ നിരോധിച്ചിരുന്നു. 5ജി സേവനത്തിനായി ഹുവാവേയെ ഉപയോഗിച്ചാല്‍ അത് ആസ്‌ത്രേല്യയുടെ രഹസ്യങ്ങള്‍ ചോരുന്നതിന് ഇടയാക്കുമെന്ന ഭയമാണ് പ്രതിരോധമന്ത്രി പീറ്റര്‍ ഡറ്റനുള്ളത്.

ലോകം മുഴുവന്‍ വ്യാപാരപാതകളുടെ ഭീമന്‍ ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്‌ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോല്‍പ്പിക്കാനാവാത്ത സൂപ്പര്‍ പവര്‍ ആയി മാറും.

ചൈനയുടെ പ്രസിഡന്‍റ് ഷീയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി ലോകമേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചൈന 2013ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

Tags: ഓസ്ട്രേലിയchinaമാരിസ് പെയ്ന്‍ബെല്‍റ്റ് ആന്‍റ് റോഡ്ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.