തൃശൂര്‍: നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തു നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി. എറണാകുളം പാറക്കടവ് മംഗലത്ത് വീട്ടില്‍ അജിത് (18), പാറക്കടവ് കുറുവശ്ശേരി ആലുവക്കാരന്‍ വീട്ടില്‍ ഭൈരവനാഥ് (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18-നായിരുന്നു സംഭവം. ഗുരുവായൂര്‍ സന്ദര്‍ശിച്ച് തിരികെ തൃശൂരിലെത്തിയ ഇരുവരും ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് പള്‍സര്‍ ബൈക്ക് തള്ളിക്കൊണ്ട് പുറത്ത് പോയി ശക്തന് മാര്‍ക്കറ്റ് പരിസരത്ത് വെച്ചു. പിന്നീട് ആളൊഴിഞ്ഞ സമയത്ത് ബൈക്ക് ഓടിച്ച് പോയി. ഇതിനു ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്കില്‍ രൂപാന്തരം നടത്തി ഇരുവരും ഉപയോഗിക്കുകയായിരുന്നു.
കഴിഞ്ഞ മാസത്തില്‍ അങ്കമാലി പാലത്തിന് താഴെ പോലീസ് പരിശോധന നടത്തുന്നത് കണ്ട് സ്ഥലത്ത് ബൈക്ക് ഉപേക്ഷിച്ച് ഇരുവരം മുങ്ങി. ഹോട്ടിലിലെയും അങ്കമാലി പരിസരത്ത് വാഹനം ഉപേക്ഷിച്ച പരിസരങ്ങളിലെയും ബൈക്കില്‍ രൂപമാറ്റം നടത്തിയ സ്ഥാപനത്തിലേയും സിസിടിവി ക്യാമറാ ദ്യശ്യങ്ങള്‍ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെ കണ്ട് ചോദിച്ച് ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി അങ്കമാലി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നു മറ്റൊരു വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു.
സമാനമായ രീതിയില്‍ കഴിഞ്ഞ ആഴ്ച ചാലക്കുടിയില്‍ നിന്ന് ഇവര്‍ മറ്റൊരു ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്. ഈസ്റ്റ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ഐ.ഫറോസ്, എസ്ഐമാരായ എസ്.അന്ഷാദ്്, എസ്.സിനോജ്്, ജൂനിയര്‍ എസ്ഐമാരായ അഭിലാഷ്, മധു, ഗ്രേഡ് എഎസ്ഐ ഗോപിനാഥന്, പോലീസ് ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അരുണ്‍ജിത്ത്, പ്രീത്, തൃശൂര്‍ ഷാഡോ പോലീസ് അംഗം പഴനിസ്വാമി, അങ്കമാലി ഷാഡോ പോലീസ് അംഗം റോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: