ആലപ്പുഴ : മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പതിച്ചത്. വര്‍ഗവഞ്ചകാ സുധാകരാ രക്തസാക്ഷികള്‍ പൊറക്കില്ലെടോ എന്നായിരുന്നു പോസ്റ്ററില്‍ നല്‍കിയിരുന്നത്.
പുന്നപ്ര തെക്കുപഞ്ചായത്തിലെ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡായ ഒന്നാം വാര്‍ഡില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെടുന്നത്. ഇത് വിവാദമായതോടെ സിപിഎം പ്രവര്‍ത്തകരെത്തി നീക്കം ചെയ്തിരുന്നു.
രാവിലെ ഇതിലേ പോയ ആളുകള്‍ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവില്‍ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സിപിഎം പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ജി. സുധാകരന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിന് സമീപം നേരത്തെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അദ്ദേഹത്തിനെതിരെ പരാതി നല്‍കുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം തന്നെ രാഷ്ട്രീയ ക്രിമിനലുകള്‍ തന്നെ ആക്രമിക്കുയാണ്. തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ഒരു ഗ്യാങ് ശ്രമിച്ചു വരികയാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണത്തില്‍ കഴിഞ്ഞദിവസം മന്ത്രി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: