തിരുവനന്തപുരം: കോവിഡ് വാക്സിന് വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. മിസ്റ്റര്‍ തോമസ് ഐസക് ലവലേശം ലജ്ജയില്ലാതെയാണ് കേന്ദ്രത്തെ പഴി ചാരാന്‍ ശ്രമിക്കുന്നത്. താങ്കള്‍ വാക്സിന് ലഭ്യമായാല്‍ ഉടന്‍ പണം കൊടുത്തു വാങ്ങുമെന്ന് പറഞ്ഞത് ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ടാണ് . 63 ലക്ഷം വാക്സിന് സൗജന്യമായി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്സിന് പോലും സ്വയം ലഭ്യമാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനായിരുന്നു വീമ്പു പറച്ചില് എന്ന് ശോഭ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മിസ്റ്റര്‍ തോമസ് ഐസക് ലവലേശം ലജ്ജയില്ലാതെയാണ് കേന്ദ്രത്തെ പഴി ചാരാന്‍ ശ്രമിക്കുന്നത്. താങ്കള്‍ വാക്സിന് ലഭ്യമായാല്‍ ഉടന്‍ പണം കൊടുത്തു വാങ്ങുമെന്ന് പറഞ്ഞത് ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ടാണ് . 63 ലക്ഷം വാക്സിന് സൗജന്യമായി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്സിന് പോലും സ്വയം ലഭ്യമാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനായിരുന്നു വീമ്പു പറച്ചില്? കേരളത്തിന്റെ അതെ ജനസംഖ്യയുള്ള ആസാം വാക്സിന് സൗജന്യമായി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മാതൃക നമുക്ക് മുന്നിലുണ്ട്. ഒരു കോടി ഡോസ് വാക്സിനാണ് ആസാം ഇന്നലെ തന്നെ ഓര്‍ഡര്‍ ചെയ്തത്. കേന്ദ്രം ഈ ആഴ്ച 10 ലക്ഷം ഡോസ് നല്‍കിയിട്ടും 50 ലക്ഷം ഡോസ് ഒറ്റയടിക്ക് അടിയന്തിരമായി വേണമെന്ന് നിലപാടെടുത്ത കേരള സര്‍ക്കാര്‍ എന്ത് കൊണ്ട് ഒരു ഡോസിന് പോലും ഇത് വരെ ഓര്‍ഡര്‍ നല്‍കിയില്ല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: